CinemaGeneralLatest NewsMollywoodNEWS

അങ്കിളിന്‍റെ വീട്ടില്‍ മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം നടന്നു: ആദ്യ സിനിമാനുഭവം തുറന്നു പറഞ്ഞു സംവൃത

ഞങ്ങള്‍ കുട്ടികള്‍ മോഹന്‍ലാലിനെ കാണാം എന്ന് പറഞ്ഞു അവിടെ ചെന്നു

സംവൃത സുന്ലിന്റെ ആദ്യ ചിത്രം രസികനാണെന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയ്ക്ക് അത് സമ്മതിച്ചു തരാന്‍ കുറച്ചു ബുദ്ധിമുട്ടാണ്, കാരണം അടുത്തിടെ സംവൃത സുനിലിന്റെ ബാല്യകാല മുഖം ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടെന്നു കണ്ടുപിടിച്ചിരിക്കുകുകയാണ് പ്രേക്ഷകര്‍, തന്റെ ആദ്യ സിനിമ രസികനാനെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി വന്ന മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

“1998-ലാണ് ഞാന്‍ സിനിമയില്‍ വന്നതെന്ന് വിക്കിപീഡിയ പറയുന്നു, സത്യത്തില്‍ അതൊരു അബദ്ധമാണ്. അതിനു പിന്നില്‍ ഒരു സംഭവമുണ്ട്, ആ വര്‍ഷമാണ്‌ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രം വന്നത്. ക്ലൈമാക്സ് ഷൂട്ട്‌ നടന്നത് എന്റെ അങ്കിളിന്റെ വീട്ടില്‍, ഞങ്ങള്‍ കുട്ടികള്‍ മോഹന്‍ലാലിനെ കാണാം എന്ന് പറഞ്ഞു അവിടെ ചെന്നു. കണ്ടു കഴിഞ്ഞു അടുത്ത മുറിയില്‍ പോയിരുന്നു കളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു വിളിച്ചു. സീനില്‍ പുറകില്‍ നില്‍ക്കാന്‍ കുറച്ചു കുട്ടികള്‍ വേണം. ജൂനിയര്‍ ആര്‍ട്ടിസ്സ്റ്റുമാരൊന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ പോയി, ആ സീനില്‍ ഉള്‍പ്പെട്ടു.എന്റെ ആദ്യ സിനിമ രസികനാണ്.അതുവരെ കുടുംബത്തിനു സിനിമയുമായി യാതൊരു ബന്ധവുമില്ല. നന്ദനത്തിലേക്കായിരുന്നു ആദ്യത്തെ ഓഫര്‍. അത് വന്നപ്പോള്‍ അമ്മയും അമ്മുമയുമൊക്കെ ചോദിച്ചു  “അത് വേണോ അതൊക്കെ വലിയ വലിയ ആള്‍ക്കാര്‍ക്ക് പറഞ്ഞതല്ലേ?” എന്ന്, സംവൃത ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  വ്യക്തമാക്കുന്നു…

കടപ്പാട് : ഗൃഹലക്ഷ്മി മാഗസിന്‍

shortlink

Related Articles

Post Your Comments


Back to top button