BollywoodLatest News

ഞാന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല, എന്നാല്‍ ഒരു മകളുണ്ട്, വിവാഹം ചെയ്യണമെന്ന് തോന്നുന്ന അപ്പോള്‍ വിവാഹിതയാകും; നടി

43 കാരിയായ മാഹിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയും ഉണ്ടാകും

സഹിബ് ബീവി ഓര്‍ ഗാംഗ്സ്റ്റെര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയാണ് മാഹി ഗില്‍. ഇപ്പോളിതാ താരം തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് മനസു തുറക്കുന്നു. തനിക്ക് ഒരു മകളുണ്ടെന്നും എന്നാല്‍ താന്‍ അവിവാഹിതയാണെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാഹി പറയുന്നത്.

”ഒരു മകളുടെ അമ്മയെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. അതെ, ഞാന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണമെന്ന് തോനുന്നത് അപ്പോള്‍ ഞാന്‍ വിവാഹിതയാകും. താന്‍ ഒരിക്കലും സ്വകാര്യ ജീവിതത്തെ കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ആരും തന്നോട് ചോദിച്ചിട്ടുമില്ലെന്നും മാഹി പറഞ്ഞു. മകള്‍ക്ക് ഈ ഓഗസ്റ്റില്‍ മൂന്ന് വയസ്സാകും. വെറോണിക എന്നാണ് അവളുടെ പേരുമെന്നും മാഹി പറഞ്ഞു. 43 കാരിയായ മാഹിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയും ഉണ്ടാകും. അതില്‍ തെറ്റുണ്ടെന്ന് താന്‍ കരുതുന്നില്ല. വിവാഹം മനോഹരമായ ഒന്നാണ്, എന്നാല്‍ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തീര്‍ത്തും വ്യക്തിപരമാണെന്നും മാഹി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button