സിനിമാ മേഖലലയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കാം പകരം കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഗായത്രി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയ്ക്കുവേണ്ടി നല്കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നാല്‍ അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഗായത്രി പറഞ്ഞു. നടന് ധ്രുവനും ഗായത്രിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന് പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് ഗായത്രി പറഞ്ഞു. അതു തന്നെയാണ് അവര്‍ക്ക് നല്കാന് കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments