സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നുമെല്ലാം തന്റെ കുടുംബത്തെയും മക്കളേയും വിട്ടു നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
‘എന്റെ കുടുംബത്തെ സിനിമയില്‍ നിന്നും പ്രശസ്തിയില്‍ നിന്നുമൊക്കെ വിട്ടു നിര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. സൂര്യയെ കാസ്റ്റ് ചെയ്യാമെന്നുള്ളത് എന്റെ തീരുമാനമല്ലായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ട് സംവിധായകന് അരുണിനായിരുന്നു സൂര്യയെ ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ താത്പര്യം. ഇതിലെ റോളിലേക്ക് അവന് ചേരുമെന്ന് അരുണിനുറപ്പായിരുന്നു. എന്നാല്‍ സൂര്യയുടെ പിതാവെന്ന നിലയില്‍ അരുണിനോട് ഞാന്‍ ഒന്നുകൂടി ആലോചിക്കാന്‍ പറഞ്ഞു. കാരണം അവനീ പ്രശസ്തിയും സമ്മര്‍ദ്ദവുമെല്ലാം താങ്ങാനുള്ള പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തന്നെയാണ് എനിക്കും ഭാര്യയ്ക്കും തോന്നിയിരുന്നത്. വേറെ ആരെങ്കിലും അഭിനയിപ്പിച്ചുകൂടെയെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അരുണ്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. സെറ്റില്‍ വച്ച് പല തവണ ഞാന്‍ സൂര്യയോട് ദേഷ്യപ്പെട്ട് ബഹളം വെച്ചിട്ടുണ്ട്. എന്നാല്‍ അരുണ്‍ ശാന്തനായാണ് അവനോട് പെരുമാറിയിട്ടുള്ളൂ. സൂര്യയ്ക്ക് അരുണിനെ വലിയ കാര്യമാണ്. അതുപോലെ അരുണിനു തിരിച്ചുമെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
Post Your Comments