
തനിക്ക് മൂന്ന് വയസുളള മകളുണ്ടെന്നു അവിവാഹിതയായ നടിയുടെ വെളിപ്പെടുത്തലാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട മാഹി ഗിലാണ് വിവാദ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
സല്മാന് ഖാന്റെ ദബാംഗ് സീരിസിലൂടെ ശ്രദ്ധേയയായ മാഹി ഗില്‍ തനിക്കൊരു പ്രണയമുണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. വെറോണിക്ക എന്നാണ് അവളുടെ പേര്. തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമായി വെച്ചതെന്നും നടി പറഞ്ഞു.
”അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ടാണ് അവളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാത്തത്. വിവാഹം കഴിച്ചില്ലെന്ന് കരുതി തനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല” നടി പറഞ്ഞു. ഭാവിയില്‍ ചിലപ്പോള്‍ വിവാഹിതയായേക്കുമെന്ന് പറഞ്ഞ നടി അതും തനിക്ക് തോന്നിയാല്‍ മാത്രമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments