Latest NewsMollywood

ഒരു വനിതാ സോളോ ട്രാവലര്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യം നേപ്പാളാണ്, കാരണം…. യാത്രാനുഭവങ്ങളുമായി നടി

രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുള്ള ഭക്ഷണവുമെല്ലാം മറക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് നടി ഓര്‍ക്കുന്നു

യാത്രകളെ പ്രണയിക്കാത്തവര്‍ കുറവാണ്. ഇങ്ങനെ നേപ്പാളിലേക്ക് യാത്ര ചെയ്ത അനുഭവം വിവരിക്കുകയാണ് ലെന. അതിന്റെ യുട്യൂബ് വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. സോളോ ട്രാവലര്‍ എന്ന പേരില്‍ താന്‍ നടത്തിയ യാത്രാനുഭവങ്ങളാണ് പ്രേക്ഷകരുമായി ലെന പങ്കുവയ്ക്കുന്നത്. 50 ദിവസം നീണ്ട യാത്രയില്‍ നിരവധി രസകരമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ലെന പറയുന്നു.

ലെന പറയുന്നതിങ്ങനെ… ഏറ്റവും രസകരം തേന്‍ സംഘത്തോടൊപ്പം കാട്ടിലേക്ക് നടത്തിയ യാത്രയായിരുന്നു. 80 വയസുള്ള ഗുരുവാണ് തേന്‍ വേട്ട സംഘത്തിന്റെ തലവന്‍. വെളുപ്പിന് ട്രക്കിംഗ് ആരംഭിച്ചു. ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒരു ഘട്ടത്തില്‍ കുത്തനെയുള്ള മലനിരകള്‍ കയറാന്‍ തനിക്ക് കഴിയുമോയെന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് ലെന പറയുന്നു. അതിനേക്കാള്‍ ശങ്ക പുഴ മുറിച്ചു കടക്കുമ്പോാഴായിരുന്നു. മഴക്കാലമല്ലാതിരുന്നതിനാല്‍ ഒഴുക്ക് കുറവായിരുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആ ഒഴുക്കില്‍ സ്‌ളിപ്പായി കഴിഞ്ഞാല്‍ തിരിച്ചു വരാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ലെന്നും ലെന വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ, രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുള്ള ഭക്ഷണവുമെല്ലാം മറക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് നടി ഓര്‍ക്കുന്നു. സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് നേപ്പാളെന്നും. ഓരോ വീട്ടിലെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവിടുത്തെ മുതിര്‍ന്ന സ്ത്രീയാണ്. ദേവിയെ പോലെയാണ് സ്ത്രീകളെ നേപ്പാള്‍ ജനത കാണുന്നതെന്നും, അതുകൊണ്ടുതന്നെ ഒരു വനിതാ സോളോ ട്രാവലര്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യം നേപ്പാള്‍ തന്നെയാണെന്ന് ലെന ഉറപ്പിച്ച് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button