സുരേഷ് ഗോപിയുമായുണ്ടായ പിണക്കത്തില്‍ നിന്നാണ് മാക്ട സംഘടന രൂപീകരിച്ചതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. എന്നാല്‍ സംഘടനയ്ക്ക് എല്ലാ മാസവും സുരേഷ് ഗോപി ഡൊണേഷന്‍ നല്‍കിയിരുന്നു.
‘അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കര്‍പ്പൂരദീപത്തിലും സുരേഷ് ഗോപിയായിരുന്നു നായകന്. അവിടെയും സുരേഷ് ഗോപിയും ഞാനും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായി. ഷൂട്ടിംഗ് മുടങ്ങി. നിര്‍മ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ജോഷിയെ വിളിച്ചു. തിരക്കഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്തുകള്‍ക്ക് പുറമേ സംവിധായകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ജോഷി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാക്ടയുണ്ടായെന്നും കലൂര്‍ ഡെന്നിസ് പറയുന്നു.
Post Your Comments