ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലാകുകയും വിവാഹിതാരവുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. എന്നാല്‍ ഇവരുടെ പ്രണയം വെറും നാടകം മാത്രമാണെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരെന്നുമുള്ള വിമര്‍ശനം അക്കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അമ്മയുടെ ചോദ്യം പേളിയുടെ വീട്ടില്‍ പെണ്ണ് ചോദിക്കാന്‍ പോകുന്നത് എപ്പോഴാണെന്നായിരുന്നുവെന്ന് ശ്രീനിഷ് തുറന്നു പറയുന്നു.
കല്യാണം എത്രയും വേഗം നടത്തണം എന്നായിരുന്നു വീട്ടുകാരുടെ നിലപാടെന്ന് പറഞ്ഞ പേളി പല സുഹൃത്തുക്കളും ഈ തീരുമാനം ഒന്നുകൂടെ ആലോചിച്ചിട്ടു മതിയെന്ന് ഉപദേശിച്ചതായും കൂട്ടിച്ചേര്‍ത്തു. എനിക്കിനി ഒന്നും ആലോചിക്കാന്‍ ഇല്ലെന്നായിരുന്നു അവരോടുള്ള തന്റെ മറുപടിയെന്നും പേളി പറഞ്ഞു
Post Your Comments