CinemaGeneralInterviewsLatest NewsMollywoodNEWS

താരപദവിയിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് വീണുപോയിട്ടുണ്ട് : അനുഭവം തുറന്നു പറഞ്ഞു കുഞ്ചാക്കോ ബോബൻ

ഇരുട്ടിനപ്പുറം പ്രകാശമുണ്ടെന്ന വിശ്വാസം എപ്പോഴുമുണ്ടായിരുന്നു

അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ലേറ് നായകനായി കടന്നു വന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വലിയ ഒരു സന്തോഷത്തിനു നടുവിലാണ് .14 വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ഒരു മകൻ പിറന്നത്  പ്രേക്ഷരെയും സിനിമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെയും ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനായി ദൈവം നൽകിയ കാലതാമസത്തിനപ്പുറം സിനിമയിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബൻ തന്റെ അനുഭവ നിമിഷങ്ങൾ പങ്കുവെച്ചത് .

“എന്റെ ജീവിതത്തിൽ ഒരുപാടു തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സങ്കടപ്പെടുമെങ്കിലും നിരാശനായിട്ടില്ല, ഇരുട്ടിനപ്പുറം പ്രകാശമുണ്ടെന്ന വിശ്വാസം എപ്പോഴുമുണ്ടായിരുന്നു. ജീവിതത്തിൽ പല അവസരങ്ങളിലും ആ ചിന്ത പ്രാവർത്തികമാക്കിയിട്ടുണ്ട്. ഒരുകാലത്തു സിനിമ വേണ്ട എന്ന് ഉറപ്പിച്ച ആളായിരുന്നു ഞാൻ. താര പദവിയിൽ നിന്ന് ഒന്നുമില്ലായ്മയിലേക്ക് വീണു പോയിട്ടുണ്ട്. ഒരുപാടു കഷ്ടപ്പെട്ടാണ് തിരിച്ചു കയറിയത് . അതുകൊണ്ടാകാം ഒടുവിൽ ദൈവം സന്തോഷം സമ്മാനിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നേക്കാൾ വേദനിച്ചത് പ്രിയയാണ് , ജീവിതത്തിൽ ഒരുപാടു ഉയർച്ച താഴ്ചകൾ അനുഭവിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത് . തിരിച്ചടികളും മോശം സമയവും എല്ലാ ജീവിതത്തിലും ഉണ്ട് . പക്ഷെ ഇഷ്ടമുള്ള കാര്യം ആത്മാർത്ഥതയോടെ മോഹിച്ചാൽ അത് നമ്മളിലേക്ക് എത്തിച്ചേരും. പ്രിയയായാലും സിനിമയായാലും ഇപ്പോഴിതാ കുഞ്ഞായാലും മോഹിച്ചു മോഹിച്ചാണ് കിട്ടിയിരിക്കുന്നത്”..

shortlink

Related Articles

Post Your Comments


Back to top button