
ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കില്ല. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രതിനായകനായി ആ വേഷത്തില്‍ തിളങ്ങിയത് തമിഴ് നടന് നെപ്പോളിയനാണ്. നെപ്പോളിയന് വളരെക്കാലമായി ഹോളിവുഡ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് യു.എസിലാണ്.
നെപ്പോളിയന് ആദ്യമായി നായകനാകുന്ന ഹോളിവുഡ് ചിത്രമാണ് ഇനി ഇറങ്ങാന്‍ പോകുന്നത്. ക്രിസ്മസ് കൂപ്പണ്‍ എന്നു പേരുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് നടന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടെല്‍ കെ ഗണേശന് വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി ഏജന്റ് ആയാണ് നടനെത്തുന്നത്. ഡെവിള്‍സ് നൈറ്റ് എന്ന ത്രില്ലര്‍ ആയിരുന്നു നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റചിത്രം.
Post Your Comments