
ചരിത്ര പ്രധാനമായ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം കാഴ്ചയുടെ അത്ഭുത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സിനിമയുടെ പ്രതീക്ഷകള്‍ക്ക് ബലം നല്‍കി ഹോളിവുഡ് ആക്ടര്‍ ടോബി സൗര്‍ബാക്കള്‍. ടോബി സൗര്‍ബാക്കളും ഒരു പ്രധാന കഥാപാത്രമായി കുഞ്ഞാലി മരയ്ക്കാരില്‍ അഭിനയിക്കുന്നുണ്ട്.
കുഞ്ഞാലി മരക്കാര്‍ വലിയ ഒരു ദൃശ്യ വിസ്മയമായിരിക്കുമെന്നും, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും മേലെയാണ് ചിത്രം സംസാരിക്കാന്‍ പോകുന്നതെന്നും ടോബി സൗര്‍ബാള്‍ക്കര്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
വലിയ താരനിര അണിനിരക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഒക്ടോബര്‍ റിലീസായി പ്രദര്‍ശനത്തിനെത്തും, ഇന്ത്യന്‍ സിനിമയിലെ മികച്ച ടെക്നീഷ്യന്‍മാരെ ഉള്‍പ്പെടുത്തി കൊണ്ട് പ്രിയദര്‍ശന്‍ ചെയ്തു തീര്‍ത്ത കുഞ്ഞാലി മരക്കാര്‍ മലയാള സിനിമയിലെ മഹാ സംഭാവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments