ഓസ്‌കര്‍ റെഡ് കാര്‍പെറ്റില്‍ ഗൗണ്‍ ധരിച്ചെത്തിയ ഗായകനും നടനുമായ ബില്ലി പോര്‍ട്ടറുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അരയ്ക്ക് മുകളിലേക്ക് ടക്സ് വേഷവും താഴേക്ക് ഗൗണും ആയിരുന്നു ബില്ലി പോര്‍ട്ടറുടെ ഓസ്‌കാര്‍ വേഷം. ഡിസൈനര്‍ ക്രിസ്റ്റ്യന്‍ സിരിയാനോയാണ് ബില്ലിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്.
ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെടുന്ന കടുത്ത അവകാശ പ്രവര്‍ത്തകനായ ബില്ലിയുടെ പങ്കാളിയാണ് ആദം സ്മിത്ത്. ഇപ്പോഴിതാ, വീണ്ടുമൊരു ഗൗണ്‍ ധരിച്ച് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് ബില്ലി. LGBTQ+ പാറ്റേണിലാണ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബില്ലി തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കണമെന്നാണ് ഫോട്ടോ പങ്കുവച്ചുക്കൊണ്ട് ബില്ലി കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/BzVpkQHFLJu/
Post Your Comments