ടൊവിനോ തോമസിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ റൊമാന്റിക്ക് ത്രില്ലറായ എറ്റവും പുതിയ ചിത്രമാണ് ലൂക്ക. ലൂക്കയിലെ അഭിനയത്തിന് അഹാനയേയും ടൊവീനോയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അതേസമയം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരുന്നു.
ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. ഒരു ബീച്ചിനു സൈഡില്‍ നിന്നെടുത്ത വീഡിയോയില്‍ ടൊവിനോയെ ആണ് കാണിക്കുന്നത്. മൊബൈലില്‍ പുറംകാഴ്ചകള്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ് നടന്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്റ്റോറി കിട്ടിയോ എന്ന് അഹാന ചോദിക്കുന്നുണ്ട്. ഇല്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി. നവാഗതനായ അരുണ്‍ ബോസായിരുന്നു ലൂക്ക സംവിധാനം ചെയ്തിരുന്നത്.
https://www.instagram.com/p/BzZktgfgRlJ/
Post Your Comments