GeneralLatest NewsMollywood

മലയാള സിനിമയില്‍ വീണ്ടുമൊരു താരവിവാഹം കൂടി!!

പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

മലയാള സിനിമയില്‍ വീണ്ടുമൊരു താരവിവാഹം. ടൊവിനോ തോമസിന്റെ ഗോദ, വെളിപ്പാടിന്റെ പുസ്തകം, ആന്‍മരിയ കലിപ്പിലാണ്, കുഞ്ഞിരാമായണം. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോള്‍ട്ട് മാങ്കോ ട്രീ, തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ്മയാണ് കഴിഞ്ഞ ദിവസം വിവാഹിതനായിരിക്കുന്നത്.

അപര്‍ണ അജയനാണ് വിഷ്ണുവിന്റെ വധു. എം സി പി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

സിനിമ മേഖലയില്‍ നിന്നും രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, അരുണ്‍ കുര്യന്‍, നീരജ് മാധവ്, എന്നിങ്ങനെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button