
വളര്‍ത്തുമൃഗങ്ങളോട് സ്നേഹമുള്ളവരാണ് ഭൂരിഭാഗം പേരും. അതില്‍ തന്നെ അവരെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തവരുമുണ്ട്. ഊണിലും ഉറക്കത്തിലുമെല്ലാം ഇവ കൂടെയുണ്ടാകും. സിനിമാ താരങ്ങള്‍ക്ക് വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹം ചലച്ചിത്രലോകത്ത് പ്രശസ്തമാണ്. ഇപ്പോള്‍ നായ്സ്നേഹത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് നടി തബുവും അവരുടെ വളര്‍ത്തുനായയുമാണ്.
ഒരു യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയ തബുവിനെ അനുഗമിച്ചെത്തിയ പപ്പിയെ താലോലിച്ചും തലോടിയുമെല്ലാം സ്നേഹം പ്രകടിപ്പിക്കുകയാണ് തബു. തബുവിനൊപ്പം അമ്മയും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നായയെ അമ്മയ്ക്ക് കൈമാറിയാണ് തബു യാത്രയായത്.
https://www.instagram.com/p/BzUzAXKHSMl/
Post Your Comments