ബോളിവുഡ് താരസുന്ദരിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ തന്റെ തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ താരമാണ്. 20ാമത്തെ വയസില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ കാണിച്ച ധൈര്യം സുസ്മിത ജീവിതത്തില്‍ ഉടനീളം തുടര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ തന്നേക്കാള്‍ പ്രായത്തില്‍ വളരെ ചെറുതായ കാമുകന് റൊഹ്മാന് ഷാവ്ളിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന താരസുന്ദരിയുടെ തീരുമാനം ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് സുസ്മിതയും കാമുകനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയുമായി ചിലമാധ്യമങ്ങള്‍ രംഗത്തെത്തിയത്. ഇതിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. റൊഹ്മാനും ഒത്തുള്ള ജിമ്മിലെ വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ‘ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു റൊഹ്മാന്’ എന്നു പറഞ്ഞാണ് സുസ്മിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി കമന്റ് ബോക്സിലെത്തി റൊഹ്മാനും ആരാധകരെ അമ്പരപ്പിച്ചു. ‘അവളെന്റെ മാത്രമാണ്’ എന്നായിരുന്നു റൊഹ്മാന്റെ കമന്റ്.
Post Your Comments