
മകന് വേദുമായി ജലം തുളുമ്പി നില്ക്കുന്ന ഒര സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത സൗന്ദര്യയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ സൗന്ദര്യ തന്നെ ട്വീറ്റ് പിന്‍വലിച്ചു. ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനവസരത്തിലാണ് ഫോട്ടോ ട്വീറ്റ് ചെയ്തതെന്നാണ് വിമര്‍ശനം.
ഫോട്ടോ വലിയ വിവാദം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. ചെന്നൈയിലെ വരള്‍ച്ചയ്ക്കിടയില്‍ ഫോട്ടോയിട്ടത് ശരിയായില്ല എന്നതില്‍ ഖേദിക്കുന്നെന്ന് താരം പറഞ്ഞു. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ശാരീരിക വ്യായാമങ്ങള്‍ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്. ഒരാഴ്ച്ചയ്ക്ക് മുമ്പായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
Post Your Comments