
മകനൊപ്പമുള്ള സ്വിമ്മിംഗ്പൂള്‍ ചിത്രം പങ്കുവെച്ച തെന്നിന്ത്യന്‍ താരം സൗന്ദര്യ രജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതിനു പിന്നാലെ സൗന്ദര്യ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചെന്നൈയിലെ കൊടും വരള്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സ്വിമ്മിംഗ് പൂള് ചിത്രത്തിനെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
നല്ല ഉദ്ദേശത്തോടെയായിരുന്നു താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ തമിഴ്നാട് നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായും, താന്‍ മുമ്പ് പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തതായും അറിയിച്ച് സൗന്ദര്യ രജനീകാന്ത് വിശദീകരണക്കുറിപ്പ് ഇടുകയും ചെയ്തു.
Post Your Comments