മലയാളം ടെലിവിഷന്‍ രംഗത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് സംഗീത മോഹന്‍. അഭിനയ രംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ ക്യാമറയ്ക്ക് പിന്നിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളുടെ തിരക്കഥാകൃത്തായി തിളങ്ങുന്ന സംഗീത മോഹന്‍ തന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതെല്ലാം യാദൃശ്ചികമാണെന്നു സംഗീത പങ്കുവയ്ക്കുന്നു.
വീടിനു വേണ്ടി ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ പൊടിക്കുന്ന മനോഭാവമാണ് ഭൂരിപക്ഷം മലയാളികൾക്കുമുള്ളതെന്നും എന്നാല്‍ തനിക്ക് അതിനോട് യോജിപ്പില്ലെന്നും സംഗീത പറയുന്നു. വഞ്ചിയൂരുള്ള അച്ഛന്റെ തറവാട് വീട് പുതുക്കിപ്പണിയാനായില്ലെങ്കിൽ പകരം അതുപോലെ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹമെന്നും താരം പങ്കുവച്ചു. ”ചുരുക്കത്തിൽ എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം യാദൃശ്ചികമാണ്. ഞാൻ ഒന്നും പ്ലാൻ ചെയ്തതല്ല, എങ്ങനെയൊക്കെയോ ജീവിതം എന്നെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു. ഒഴുക്കിനൊത്ത് മുന്നോട്ടു പോകാൻ തന്നെയാണ് ഇനിയും ഇഷ്ടം” സംഗീത വ്യക്തമാക്കി
Post Your Comments