ഗായികയായും നടിയായും തിളങ്ങുന്ന മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് റിമി ടോമി. താരത്തിന്റെ പുതിയ വെളിപ്പെടുത്താലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. കുട്ടിയായിരിക്കുമ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിമി ടോമി ഒരു ചാനല്‍ പരിപാടിയില്‍ തുറന്നു പറഞ്ഞു. എന്നാല്‍ പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.
ഒരു ഷോയില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന് താടികള്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവം പങ്കുവച്ചത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം കുഞ്ഞുപ്രായത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നു റിമി പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്ബോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്ബോള്‍ പപ്പയുടെ കൂട്ടുകാരന് കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നു.’
Post Your Comments