നടി പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള വിവാഹം സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന നിക്ക് ജോഹ്നാസിന്റെ സഹോദരന്റെ വിവാഹ ചടങ്ങുകളില്‍ പ്രിയങ്ക ചോപ്ര തിളങ്ങിയിരുന്നു. ഇന്ത്യന്‍ വേഷമായ സാരി ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ചടങ്ങിനെത്തിയിരുന്നത്.
ഇളം പിങ്ക് നിറത്തിലുളള സാരിയിലായിരുന്നു പ്രിയങ്ക എത്തിയത്. ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുളള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വധുവരന്മാര്‍ക്കൊപ്പവും കുടുംബാംഗങ്ങള്‍ക്കുമൊപ്പവും ചിരിച്ചുനില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തിറങ്ങിയത്. എന്നാല്‍ പിന്നീട് ചടങ്ങില്‍ വികാരഭരിതയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചടങ്ങിനിടെ കണ്ണീര്‍ തുടയ്ക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Post Your Comments