അമ്മയില്‍ നിന്നും രാജി വച്ച നടിമാര്‍ക്ക് പിന്തുണ നല്കി മമ്മൂട്ടി. രാജി വച്ച അംഗങ്ങള്‍ക്ക് ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാമെന്ന് സംഘടന നിലപാട് എടുത്തിരുന്നു. എന്നാല്‍ അപേക്ഷ നല്കിയാല് അംഗങ്ങള്‍ക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാന്‍ കഴിയണമെന്ന് മമ്മൂട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്നപരിഹാരത്തിനാകണം ശ്രമമമെന്നും മമ്മൂട്ടി പറഞ്ഞു.
ഇത് അംഗങ്ങള്‍ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഇതില്‍ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവാകും കൈക്കൊള്ളുക. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. രാജി വച്ച അംഗങ്ങള്‍ക്ക് തിരികെ വരാന്‍ നടപടിക്രമങ്ങളുണ്ടെന്നും എന്നാല്‍ അവര്‍ അപേക്ഷ നല്കിയാല് അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. നടന് ബാബുരാജിനെ ക്രിമിനല്‍ കേസില്‍ പെട്ടപ്പോള്‍ പണ്ട് ‘അമ്മ’ പുറത്താക്കിയതാണ്. പിന്നീട് ബാബുരാജ് തിരിച്ചുവരണമെന്ന് അപേക്ഷ നല്കിയപ്പോള് ‘അമ്മ’ അംഗത്വഫീസില്ലാതെ തിരിച്ചെടുത്തുവെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments