ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലികാ ഷെരാവത്ത്. സിനിമാ മേഖലയില്‍ തനിക്ക് പല അവസരങ്ങളും നഷ്ടമായിട്ടുന്ടെന്നു താരം തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായി. നായകന്മാര് പലപ്പോഴും തനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ടെന്നും 20-30 സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നുമാണ് മല്ലിയ മുന്‍പ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒരു നിര്‍മ്മാതാവിനെതിരെ രംഗത്ത് എത്തുകയാണ് താരം.
കപില്‍ ശര്‍മ്മയുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ദുരനുഭവം മല്ലിക വെളിപ്പെടുത്തിയത്. ആളുകള്‍ ചപ്പാത്തിയും മറ്റും ഹോട്ടായിരിക്കാന്‍ മല്ലികയുടെ ചിത്രമുള്ള പത്രങ്ങളും പോസ്റ്ററുകളും കൊണ്ട് പൊതിയുന്നതായി അഭ്യൂഹങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടിയായാണ് താരത്തിന്റെ തുറന്നു പറച്ചില്. തന്റെ വയറ്റില്‍ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിക്കണമെന്ന് ഒരു നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. ഈ രംഗത്തിലൂടെ തന്റെ ഹോട്ട്നസ്സ് ചിത്രീകരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ സീക്വന്‍സ് ചിത്രീകരിക്കാന്‍ താന്‍ വിസമ്മതിച്ചെന്നും മല്ലിക പറഞ്ഞു.
നിങ്ങള്‍ക്ക് സ്ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ടെന്നു താരം പറഞ്ഞിരുന്നു. ദുര്‍നടത്തിപ്പുക്കാരിയായ സ്ത്രീയായി മനസ്സില്‍ കണക്കുകൂട്ടി അമിത സ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു
Post Your Comments