കോമേഡിയനെന്ന നിലയില്‍ മലയാള സിനിമയുടെ അഭിനയ മേഖലയില്‍ ആരംഭം കുറിച്ച ഇന്ദ്രന്‍സ് കോസ്ട്യൂം ഡിസൈനര്‍ എന്ന നിലയിലാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്, പത്മരാജന് ചിത്രങ്ങളിലെ സ്ഥിരം വസ്ത്രാലങ്കാരകനായിരുന്ന ഇന്ദ്രന്‍സ് പതിയെ പതിയെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. പത്മരാജന് സിനികളില്‍ തന്നെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ ഇന്ദ്രന്‍സിനെ കളിവീട് എന്ന ദൂരദര്‍ശനിലെ ടെലിവിഷന്‍ സീരിയലാണ് കൂടുതല്‍ പരിചിതനാക്കിയത്, അത് കൊണ്ട് തന്നെ ഇന്ദ്രന്‍സ് അദ്ദേഹത്തിന്റെ വീടിനു പേരിട്ടിരിക്കുന്നത് കളിവീട് എന്ന് തന്നെയാണ്. വസ്ത്രാലങ്കാരകനെന്ന നിലയില്‍ കൂടുതല്‍ തിരക്കായിരുന്ന ഇന്ദ്രന്‍സ് എന്ന കോസ്ട്യൂം ഡിസൈനറുടെ കത്രികയ്ക്ക് റെസ്റ്റ് നല്‍കിയത് സംവിധായകന് രാജ സേനന് ആയിരുന്നു, ഒരു അഭിമുഖ പരിപാടിയില്‍ ഇന്ദ്രന്‍സ് തന്നെയാണ് ഇത് വ്യകത്മാക്കിയത്.
സിഐഡി ഉണ്ണികൃഷ്ണന് ബിഎ ബിഎഡ് എന്ന ചിത്രമാണ് ഇന്ദ്രന്‍സ് എന്ന നടന് ബ്രേക്ക് നല്‍കിയത്. പിന്നീട് വസ്ത്രലാങ്കരത്തില് ശ്രദ്ധിക്കാനവാത്ത വിധം ഇന്ദ്രന്‍സിനു അഭിനയത്തില്‍ തിരക്കാകുകയായിരുന്നു. മാനത്തെ കൊട്ടാരം ത്രിമെന്‍ ആര്‍മി എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിന്റെ കരിയറിന് വലിയ പെരുമ നല്കിയ സിനിമകളാണ്.
Post Your Comments