പോണ്‍ സിനിമയിലെ താരമായ സണ്ണി ലിയോണി പുതിയ സ്‌കൂള്‍ ആരംഭിക്കുന്നു. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ചേര്‍ന്നാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. കലാ പഠന സ്‌കൂളാണ് ആരംഭിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. മൂന്നു വളര്‍ത്തുമക്കളുടെ അമ്മയായ സണ്ണി കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ പോകുന്നതെന്നും ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ പറഞ്ഞു.
കൂടാതെ ശരീരിക മാനസിക വളര്‍ച്ചയ്ക്കും വികാസത്തിനും ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ട് വരുക എന്ന ഉദേശവും ഇതിലൂടെയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ തുടങ്ങാനുള്ള മറ്റൊരു കാരണം മൂത്ത മകള്‍ നിഷയാണ്. മകള്‍ സ്ഥിരമായി ആര്‍ട്ട് പഠിക്കാനായി ഡി ആര്‍ട്ട് ഫ്യൂഷന്‍ എന്ന സ്‌കൂളില്‍ പോകാറുണ്ട്. ഇവിടെ പോകുന്നത് മകള്‍ക്ക് ഏറ്റവും താല്‍പര്യമുളള കാര്യമാണ്. ആ സ്‌കൂളില്‍ പോകുന്നതിനെ കുറിച്ചുളള സന്തോഷം മകള്‍ പങ്കുവയ്ക്കാറുമുണ്ട്. അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജൂഹുവില്‍ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നത്. തുടര്‍ന്ന് സമ്മതിക്കുകയായിരുന്നു.
Post Your Comments