മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. നവാഗതനായ പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന മാസ്സ് എന്റര്‍ടൈനറാണ് ഏറ്റവും പുതിയ ചിത്രം കല്‍ക്കി. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് കല്‍ക്കി നിര്‍മിക്കുന്നത്. ചിത്രം ഇന്നലെ റിലീസ് ആയി എന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന വാര്‍ത്തയാണ് കല്‍ക്കിക്ക് പെട്ടെന്ന് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടി കൊടുത്തിരിക്കുന്നത്. ”പടത്തിനെ കുറിച്ചുള്ള ആകാംഷ ഉണ്ടെന്ന് മനസ്സിലാകാം.. എന്നാലും ഡബ്ബിങ് പോലും തീരാത്ത ഞങ്ങടെ കല്‍ക്കിയെ നിങ്ങളങ്ങിറക്കിക്കളഞ്ഞല്ലോ.. what coconut is this? ‘ എന്നാണ് ചിത്രത്തിലെ നായിക സംയുക്ത മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ അറിയാന്‍ പോസ്റ്റ് ചെയ്തത്.്
Post Your Comments