പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ താരമായ തെന്നിന്ത്യന്‍ നായികയാണ് സായി പല്ലവി. പ്രേമത്തിനു പിന്നാലെ കലി എന്ന ദുല്‍ഖര്‍ ചിത്രത്തിലും നായികയായ സായി ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെ സായി പല്ലവിയ്ക്ക് കാലിടറുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
താരത്തിന്റെ പുതിയ ചിത്രങ്ങളുടെ പരാജയമാണ് ഈ വിമര്ശനത്തിനുപിന്നില്. പടി പടി ലേചെ മനസ്സു എന്ന തെലുങ്ക് ചിത്രവും മാരി ടു വും ഒരേ ദിവസമാണ് റിലീസ് ചെയ്തത്. എന്നാല്‍ ചിത്രങ്ങള്‍ക്ക് രണ്ടിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. അതുകൂടാതെ വലിയ പ്രതീക്ഷയുമായി എത്തിയ സൂര്യ ചിത്രമായ എന്‍ ജികെയും പരാജയമായി. ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ആരാധകര്‍ സായിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയില്‍ നായിക സായി പല്ലവിയാണ്. ഫിദ സംവിധായന് ശിവ നര്വണ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്. മഞ്ജിലി എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പ്രശസ്തിയില്‍ നില്ക്കുന്ന നാഗ ചൈതന്യയ്ക്ക് സായി പല്ലവിയ്ക്കൊപ്പമുള്ള ഈ സിനിമ പരാജയമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
Post Your Comments