GeneralLatest NewsMollywood

ആ തീരുമാനം അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഞെട്ടി; കുറ്റബോധം തോന്നിയ കാര്യത്തെക്കുറിച്ച് നടി റിമ

ആ സമയത്ത് എന്റെ കാര്യത്തിൽ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് എനിക്ക് ഇപ്പോൾ അറിയാം.

വ്യത്യസ്തമായ വേഷങ്ങളിലൂടെയും നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെയും എന്നും ശ്രദ്ധിക്കപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. ജീവിതത്തില്‍ കുറ്റബോധം തോന്നിയ സന്ദര്‍ഭത്തെക്കുറിച്ച് താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. താന്റെ പല തീരുമാനങ്ങളും അച്ഛനമ്മമാരെ വേദനിപ്പിച്ചിരുന്നുവെന്ന് റിമ പറയുന്നു. താന്‍ ഒരു റിബല്‍ ആയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

റിമയുടെ വാക്കുകള്‍ ഇങ്ങനെ.. ”അതെന്റെ അച്ഛനമ്മമാരോടാണ്. നിങ്ങൾ കാണുന്നയാളായിരുന്നില്ല യഥാർഥ റിമ. ‘ഐ വാസ് സച്ച് എ ടെറർ’. ഭയങ്കര റിബൽ ആയിട്ടുള്ള രീതികളായിരുന്നു. ആ സമയത്ത് എന്റെ കാര്യത്തിൽ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് എനിക്ക് ഇപ്പോൾ അറിയാം. അന്ന് അതൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല.

ഡാൻസാണ് കരിയറായി എടുക്കുന്നതെന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഞെട്ടി. രാവിലെ ആറു മണിക്കാണ് ഡാൻസ് ക്ലാസ്. അതറിഞ്ഞപ്പോൾ തന്നെ അച്്ഛൻ അമ്മയോട് പറഞ്ഞു ‘പേടിക്കേണ്ട. രണ്ടു ദിവസമേ ഇവള്‍ പോവുകയുള്ളൂ.’ കാരണം രാവിലെ എണീക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, എന്റെ ആഗ്രഹം തീവ്രമായിരുന്നു. പതുക്കെ അവ ർ അതു മനസിലാക്കി. അന്ന് അവർ നൃത്തം വേണ്ടെന്ന് പറഞ്ഞാൽ തീർന്നു. പിന്നെ, ഞാൻ ഫുൾ പ്രശ്നമുണ്ടാക്കും. ഇപ്പോൾ തിരിച്ചറിയുന്നുണ്ട്, എന്തുകൊണ്ടാണ് അവർ അന്ന് എന്റെ തീരുമാനങ്ങളെ എതിർത്തതെന്ന്. സ്വാഭാവികമായും ഭാവിയിൽ മകൾ എന്തായി തീരും എന്ന ടെൻഷൻ ആവോളം അവർക്കുണ്ടായിരുന്നു.” റിമ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button