ഒരു മലയാളിയാണെങ്കില്‍ കൂടെ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് കീര്‍ത്തി സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ ചുവടുറപ്പിച്ച് തെലുങ്കിലേക്കും ഇപ്പോഴിതാ ബോളിവുഡിലേക്കും താരം ചുവടുമാറ്റം നടത്തുന്നുണ്ട്. അജയ് ദേവഗണ്‍ നായകനാകുന്ന ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ് ആണ്
അതിനിടയിലാണ് കീര്‍ത്തി സുരേഷിന്റെ തമിഴ് ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സിനിമാ വികടനില്‍ ആ വാര്‍ത്ത വന്നത്. കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നു. തമിഴിനെക്കാള്‍ തെലുങ്കില്‍ പ്രതിഫലം അധികം കിട്ടുന്നതിനാലാണ് കീര്‍ത്തി തമിഴില്‍ നിന്ന് അകലം പാലിക്കുന്നത് എന്നാണ് കിംവദന്തി. വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ കീര്‍ത്തിയെ കണ്ടത്. 2018 ലാണ് സര്‍ക്കാര്‍ റിലീസായത്. ഇനി തമിഴ് സിനിമകളില്‍ വളരെ അധികം സെലക്ടീവാകാനാണ് കീര്‍ത്തിയുടെ തീരുമാനം എന്ന് കേള്‍ക്കുന്നു.
Post Your Comments