പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. എന്നാല്‍ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നുവെങ്കിലും നൃത്തത്തില്‍ താരം സജീവമാണ്. ഇപ്പോഴിതാ സഹോദരിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. ജനുവരി 29ലെ ഫോട്ടോയാണ് താരം പങ്കുവെച്ചിട്ടുള്ളത്.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ പുഞ്ചിരി വരുമെന്നും ആറ് മാസം മുന്‍പ് സഹോദരിയുടെ വെഡ്ഡിങ് റിസപ്ക്ഷനില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നും ദിവ്യ ഉണ്ണി കുറിച്ചിട്ടുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ചിത്രത്തിനായി പോസ് ചെയ്തത്. വിദ്യ ഉണ്ണിയും സഞ്ജുവുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചേച്ചിക്ക് പിന്നാലെയായി വിദ്യയും സിനിമയില്‍ അരങ്ങേറിയിരുന്നുവെങ്കിലും സജീവമായിരുന്നില്ല.
https://www.facebook.com/DivyaaUnniOfficial/photos/a.1738244706435690/2303719446554877/?type=3&theater
Post Your Comments