
വ്യത്യസ്ത ഭാഷകളിലായി മികച്ച രീതിയില്‍ മുന്നേറുന്ന ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ മലയാളം പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തരികിട സാബുവായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ വിജയി ആയിരുന്നത്. പേളിയും ശ്രീനിയും തമ്മിലുളള പ്രണയവും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയും കൊണ്ട് പലപ്പോഴും ചര്‍ച്ചയായ ഷോയാണ് ബിഗ് ബോസ്. ആദ്യ സീസണിന് പിന്നാലെ ബിഗ് ബോസിന്റെ രണ്ടാം സീസണും ഉടന്‍ എത്തുമെന്ന് സൂചന.
ഹിറ്റ് ഷോയായ ബഡായി ബംഗ്ലാവില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് ബിഗ്ബോസിലെ താരങ്ങളായിരുന്നു. ഈ പരിപാടിയിലാണ് ബിഗ് ബോസ് ഉടന്‍ ആരംഭിക്കുമെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന് പകരം മുകേഷ് ബിഗ് ബോസില്‍ അവതാരകനായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ സംവിധാന സംരഭവും പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കിലായതിനാലാണ് ഇത്തരമൊരു അഭ്യൂഹം ശക്തമാകുന്നത്.
Post Your Comments