ബോളുവുഡ് യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ആതിയ ഷെട്ടി. നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയ പ്രണയത്തില്‍ ആണെന്ന് വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമായി താരം പ്രണയത്തില്‍ ആണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ബോളിവു ലൈഫ് എന്ന പോര്‍ട്ടലാണ്.
ഈ ബന്ധം തമാശയായല്ല കാണുന്നത്. ഉടനെ വിവാഹം ഉണ്ടാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ് രാഹുല്‍ ഇപ്പോള്‍. രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പെതുസുഹൃത്ത് ആകാൻക്ഷ രഞ്ജൻ കപൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെയാണ് പ്രണയ അഭ്യൂഹങ്ങളും ശക്തമായത്.
Post Your Comments