BollywoodComing SoonLatest News

അരുഷിയുടെ കൊലപാതകത്തെ ആധാരമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി അടുത്തമാസം റിലീസിന്

എച്ച്ബിഒ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്

ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യൂമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും. ‘ദ തല്‍വാര്‍സ്, ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി എച്ച്ബിഒ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.

2008 മേയ് 16നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ആരുഷി തല്‍വാറിനെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15 ന് രാത്രിയിലായിരുന്നു ആ ദാരുണകൊലപാതകം. ആരുഷിയുടെ പിറന്നാള്‍ മാതാപിതാക്കള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തം. ആദ്യം സംശയത്തിന്റെ മുന നീണ്ടത് വീട്ടുജോലിക്കാരനായ ഹേംരാജിനു നേരെയായിരുന്നു. എന്നാല്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടുപിറ്റേന്ന് ഹോംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തുകയുണ്ടായി. ഏറെ ദുരൂഹത നിറഞ്ഞ കേസ് പിന്നീട് മാധ്യമ ഇടപ്പെടലുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. 2017ല്‍ പ്രതികളായി പൊലീസ് കണ്ടെത്തിയ ആരുഷിയുടെ മാതാപിതാക്കള്‍ രണ്ട് പേരെയും കോടതി വെറുതെ വിട്ടു. കേസ് ഇന്നും തെളിയിക്കപ്പെടാതെ കിടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button