
കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ യോഗത്തില്‍ നടി പാര്‍വതിയും രേവതിയും പങ്കെടുത്തു. ആക്രമിക്കപ്പെട്ട നടിയും വനിതാ സംഘടനയില്‍ അംഗങ്ങളായ റിമ, രമ്യ, ഗീതു തുടങ്ങിയ താരങ്ങളും അമ്മയില്‍ നിന്നും രാജി വച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടെ നിന്ന പാര്‍വതി, രേവതി, പത്മപ്രിയ, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാര്‍ സംഘടനയില്‍ തുടരുകയും ചെയ്തിരുന്നു.
ഇന്ന് നടക്കുന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയില്‍ സംഘടനയുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നത് അടക്കം ചില ഭേദഗതികള്‍ വരുത്തുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് നല്‍കുക തുടങ്ങിയ പല ഭേദഗതികള്‍ ചര്‍ച്ചയാകും. കൂടാതെ രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയം പാര്‍വതിയും രേവതിയും ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്.
Post Your Comments