നയന്‍താര പ്രധാനവേഷത്തിലെത്തിയ കൊലമാവ് കോകിലയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് യോഗി ബാബു. നയന്‍താരയെ പ്രണയിച്ച് പിറകെ നടക്കുന്ന കഥാപാത്രമായാണ് ആ ചിത്രത്തില്‍ യോഗി എത്തിയത്. അതിനു ശേഷം യോഗി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി നടന് രംഗത്ത്. നായകവേഷം ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ബാബു.
ധര്മപ്രഭുവിന്റെ ആദ്യ ഷോ കാണാന്‍ എത്തിയ താരം ഷോ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് താന്‍ ഇനി നായക കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയ്യാറാണ്. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ’- യോഗി ബാബു പറഞ്ഞു.
മുത്തുകുമരനാണ് ധര്‍മപ്രഭു സംവിധാനം ചെയ്തത്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്, മേഘ്ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments