സിനിമയിലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്; നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ് നല്ലതെന്ന് ടൊവീനോ

ടോവിനോയുടെ തെറ്റായി ഒരു വാര്‍ത്ത കൊടുത്തതോട് കൂടിയാണ് റിപ്ലൈയുമായി രംഗത്തെത്തിയത്

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന വ്യാജവാര്‍ത്തയ്ക്കെതിരെ ടോവിനോ തോമസ് പരസ്യമായി ഇടപെട്ടു. ടോവിനോയുടെ തെറ്റായി ഒരു വാര്‍ത്ത കൊടുത്തതോട് കൂടിയാണ് റിപ്ലൈയുമായി രംഗത്തെത്തിയത്.

സിനിമയിലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും എന്ന തലക്കെട്ടോടെ കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാര്‍ത്ത പങ്കുവെച്ചത്. ഇതിനു താഴെയാണ് ടോവിനോ കമന്റുമായി രംഗത്ത് എത്തിയത്.
‘ലേശം ഉളുപ്പ് വേണ്ടേ Asianet Newse???.. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ് ! Shame on you Asianet News -‘ എന്നായിരുന്നു ടോവിനോ തോമസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നിന്നും കമന്റ് എത്തിയത്.

Share
Leave a Comment