
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച താര പുത്രി സോനം കപൂര്‍ തന്റെ ദീര്‍ഘ കാലത്തെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നു ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് താരത്തിന്റെ ഭര്‍ത്താവ്. ആനന്ദുമായി പരിചയപ്പെട്ട കഥ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് സോനം.
അനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി തന്നെ പ്രണയത്തിലാക്കാന്‍ ശ്രമിക്കവെയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോനം പറയുന്നു. ആനന്ദ് ആദ്യമായി എനിക്കൊരു മെസേജ് അയക്കുന്നത് ഒരു ദിവസം പുലര്‍ച്ചെ 2:30ക്കാണ്. ഞാന്‍ സിംഗിള്‍ ആണോ അങ്ങനെയാണെങ്കില്‍ തന്റെ സുഹൃത്തിനെ ഒന്ന് കാണണം എന്നെല്ലാമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സമയത്ത് എനിക്ക് മെസേജ് അയക്കരുത് എന്നായിരുന്നു എന്റെ മറുപടി. അത്തരം കാര്യങ്ങളില്‍ ചില നിര്‍ബന്ധങ്ങളുള്ള ആളാണ് താനെന്നും സോനം പറയുന്നു. സുഹൃത്തിന് ഇക്കാര്യം എന്നോട് പറയണമെങ്കില്‍ നേരിട്ട് അറിയിക്കാന്‍ പറയൂ എന്നും ഞാന്‍ പറഞ്ഞു. പക്ഷെ പിന്നീട് ഞാനും ആനന്ദും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ആനന്ദിനോട് ചോദിച്ചു, ‘ഇനിയും ആ സുഹൃത്തിനോട് ഞാന്‍ സംസാരിക്കണോ’ എന്ന്. “വേണ്ട, എന്നോട് സംസാരിച്ചാല്‍ മതി. ഞാന്‍ നിന്നെ എന്റേത് മാത്രമാക്കുകയാണ്”, എന്നായിരുന്നു ആനന്ദിന്റെ മറുപടിയെന്നും സോനം പറഞ്ഞു.
Post Your Comments