ബോളിവുഡിന്റെ പ്രിയ താരപുത്രിയും മുന്‍നിര നായികയുമായ സോനം കപൂറിന്റെ ഫാഷന്‍ സെന്‍സ് ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്. ആരാധകര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം സോനം കപൂര്‍ ഒരുക്കിയിരുന്നു. സ്വാഭാവികമായും സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യം സോനത്തിനു നേരെ ഉയര്‍ന്നു.
തന്റെ സൗന്ദര്യ രഹസ്യം താരം വെളിപ്പെടുത്തി. വൈറ്റമിന്‍ സി, വെള്ളം, സണ്‍സ്ക്രീന്‍ ക്രീം, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് കളഞ്ഞ് മുഖം വൃത്തിയാക്കല്‍, നല്ല ഉറക്കം എന്നു മറുപടിയായി താരം കുറിച്ചു. സോനം പരിശീലിക്കുന്ന വ്യായാമ മുറകളും ഡയറ്റും മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം പരിശീലക സറിന് വാട്ട്സണൊപ്പം ജിമ്മില്‍ എത്തും. രാവിലെ ഓട്ട്മീലും പഴങ്ങളുമാണ് കഴിക്കുക. വ്യായാമം കഴിഞ്ഞാല്‍ ബ്രെഡും മുട്ടയുടെ വെള്ളയുമാണ് പതിവ്. ഇതോടൊപ്പം പ്രോട്ടീന്‍ ഷെയ്ക്കോ ജ്യൂസോ ഉണ്ടാവും. ജലാംശം നിലനിര്‍ത്താന്‍ കരിക്കിന് വെള്ളം കുടിക്കുന്ന ശീലവുമുണ്ട്. ശരിയായി ചിന്ത, നല്ല ഭക്ഷണം, സന്തോഷം ഇതാണ് സൗന്ദര്യ രഹസ്യമെന്ന് താരസുന്ദരി മുന്‍പും പ്രതികരിച്ചിട്ടുണ്ട്.
Post Your Comments