കൗണ്ടറുകളുടെ ആശാനാണ് രമേശ് പിഷാരടി, സംവിധയകാനെന്ന നിലയില്‍ മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധേയനാകുന്ന രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്വന് എന്ന സിനിമ ചെയ്യുന്നതിന്റെ തിരക്കിലാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ മംമൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള രമേശ് പിഷാരടിയുടെ കൗണ്ടര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
“എന്നാൽ ഞാൻ ഒരു ട്യൂൻ പാടാം”, എന്നായിരുന്നു രമേശ് പിഷാരടി മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്, കമല്‍ മമ്മൂട്ടി ടീമിന്റെ അഴകിയ രാവണന് എന്ന സിനിമയിലെ സന്ദര്‍ഭത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു രമേശ് പിഷാരടിയുടെ കൗണ്ടര്‍.അഴകിയ രാവണനിലെ കോടീശ്വരനായ ശങ്കര്‍ ദാസ് സിനിമ നിര്‍മ്മിക്കുമ്പോള്‍ ചിത്രത്തിന്റെ സംഗീത വിഭാഗത്തില്‍ ഇടപെടുകയും മ്യൂസിക് ഡയറക്ടറുടെ ട്യൂണില്‍ അതൃപ്തനായി ഇനി ഞാന്‍ ഒരു ട്യൂന്‍ പാടാം എന്ന മമ്മൂട്ടിയുടെ നടന്റെ സ്വതസിദ്ധമായ നര്‍മം പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധര്വന്, കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Post Your Comments