ഒരു കാലത്ത് മലയാളത്തിന്റെ താരറാണിയായിരുന്നു വിജയശ്രീ. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ ആത്മഹത്യ ചെയ്ത നടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു നടന് രാഘവന്. വിജയശ്രീ മരിച്ച സമയത്ത് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു സിനിമാ താരവും എത്തിയില്ലെന്ന് നടന് രാഘവന്. സാധാരണ സഹ പ്രവര്‍ത്തക മരണപ്പെടുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് മരണ വീട്ടിലേക്ക് പോകുകയാണ് പതിവെന്നും എന്നാല്‍ വിജയശ്രീയുടെ മരണസമയത്ത് സഹ പ്രവര്‍ത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രാഘവന് പറയുന്നു.
പ്രേം നസീറും, ശ്രീവിദ്യയും, അടൂര്‍ ഭാസിയും അഭിനയിക്കുന്ന ചിത്രത്തിന്റെ മദ്രാസിലെ സെറ്റില്‍ വച്ചാണ് ചിത്രത്തില്‍ തന്റെ നായികയായി അഭിനേക്കേണ്ടിയിരുന്ന വിജയശ്രീയുടെ മരണം. വിജയശ്രീയുടെ മരണവീട്ടിലേക്ക് പോകാന്‍ ആരും കൂട്ടാക്കിയില്ല. എല്ലാവരും പതിവുപോലെ ഷൂട്ടിംഗിന്റെ കാര്യങ്ങളില്‍ തിരക്കിലായി. അന്ന് ഷൂട്ടിന് വരില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്റെ നായികയാണ് മരിച്ചത്. എനിക്ക് മരണവീട്ടില്‍ പോയേ പറ്റൂ’രാഘവന് പറഞ്ഞു.
മരണവീട്ടില്‍ എത്തിയശേഷവും ഒരു താരത്തേയും താന്‍ അവിടെ കണ്ടില്ലെന്നും പറഞ്ഞ രാഘവന് അനവധി വിവേചനങ്ങളും അന്ന് നിലനിന്നിരുന്നതായി കൂട്ടിച്ചേര്‍ത്തു
Post Your Comments