GeneralLatest News

ഒരു സംവിധായകന്‍ എന്ന നിലയില്‍ ജാതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, അതല്ലാതെ കലാപരമായ സംതൃപ്തിക്കായി സിനിമയെടുക്കാനാകില്ല; പാ രഞ്ജിത്ത്

അതൊന്നും തനിക്കുള്ളതല്ലെന്ന് സമൂഹം പറഞ്ഞ കാരണം അവ സുന്ദര വസ്തുക്കളായി തോന്നിയിട്ടില്ല

ഒരു സംവിധായകന്‍ എന്ന നിലയില്‍ ജാതിയെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. അതല്ലാതെ കലാപരമായ സംതൃപ്തിക്കായി സിനിമയെടുക്കാനാകല്ലെന്ന് പാ. രഞ്ജിത്ത്. താന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചത് പകര്‍ത്താനുള്ള മാധ്യമമാണ് സിനിമയെന്നാണ്. കുട്ടിക്കാലംമുതല്‍ എല്ലായിടത്തും ജാതി പിന്തുടര്‍ന്നിട്ടുണ്ട്. ആഘോഷങ്ങളിലും ദുഃഖങ്ങളിലും അത് വിടാതെ പിന്തുടര്‍ന്നു. അതുകൊണ്ട് തന്നെയാണ് സിനിമയില്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ്സ് തുറന്നത്.

കോടമ്പാക്കത്തെ സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞ ഓഫീസുകളില്‍നിന്ന് വ്യത്യസ്തമായി പാ. രഞ്ജിത്തിന്റെ ചുമരുകള്‍ അലങ്കരിക്കുന്നത് അംബേദ്കറിന്റെയും പെരിയാറിന്റെയും മാര്‍ക്‌സിന്റെയും പുസ്തകങ്ങളാണ്. ഗ്രാമത്തിലെ മരമോ കിണറോ കാണുമ്പോള്‍ ചിലര്‍ക്ക് അവ സുന്ദരമായി തോന്നിയേക്കാം. അതൊന്നും തനിക്കുള്ളതല്ലെന്ന് സമൂഹം പറഞ്ഞ കാരണം അവ സുന്ദര വസ്തുക്കളായി തോന്നിയിട്ടില്ല. അതേസമയം ഒരു ദളിതനായതിനാല്‍ തനിക്ക് മരത്തില്‍ കയറാനോ കിണറ്റിലെ വെള്ളം കുടിക്കാനോ അനുവാദം ഇല്ലായിരുന്നു. താന്‍ അനുഭവിച്ചതാണ് സിനിമയില്‍ പറഞ്ഞതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button