
മലയാളത്തില്‍ വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ ചെയ്ത താരമാണ് നെടുമുടി വേണു. എന്നാല്‍ താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ശരിക്കുള്ള കലാകാരന്‍ പൂര്‍ണതയ്‌ക്ക് വേണ്ടിയുള്ള നിരന്തരം അദ്ധ്വാനത്തിലായിരിക്കുമെന്ന് ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നെടുമുടി വേണു വ്യക്തമാക്കി.
എന്തുകൊണ്ടാണ് മറ്റുഭാഷകളില്‍ അഭിനയിക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. ‘തമിഴില്‍ നിന്ന് ഇപ്പോഴും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എനിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന അഭിനയ സാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ മറ്റ് ഭാഷകളില്‍ നിന്നുള്ള അവസരങ്ങള്‍ സ്വീകരിക്കാറുള്ളൂ. കമലഹാസന്‍ ഒരിക്കല്‍ പറഞ്ഞു, താങ്കള്‍ മലയാളത്തില്‍ ഇനി എന്തു വേഷം ചെയ്‌തിട്ടും കാര്യമില്ല. തമിഴിലേക്ക് വരൂ, ഞാന്‍ നിങ്ങളുടെ പി.എ ആകാം എന്ന് കമലഹാസന്‍ എന്നോടു പറഞ്ഞു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.”
Post Your Comments