മോഹന്‍ലാല്‍- ശ്രീനിവാസന് കൂട്ടില്‍ പിറന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. റിലീസ് ചെയ്ത് 32 വര്‍ഷം പിന്നിട്ടിട്ടും പ്രേക്ഷകന്റെ മനസില്‍ ചിത്രം ഇന്നും നിറഞ്ഞു നില്ക്കുന്നതിനു പിന്നില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും തന്നെയാണ്.
എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെയും നാടോടിക്കാറ്റ് തനിക്ക് നല്കിയ ടെന്‍ഷന്‍ വളരെ വലുതായിരുന്നുവെന്ന് പറയുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. ‘ഞാനും ശ്രീനിയും സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബില്‍ കാണാനിരുന്നു. എന്നാല്‍ ഒരു സീനിലും ഞങ്ങള്‍ക്ക് ചിരിവന്നില്ല. പടം കഴിഞ്ഞ് പറത്തിറങ്ങിയതോടെ ശ്രീനി മൂഡ് ഔട്ടായി. ഞാന്‍ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്തപ്പോഴും നമ്മള് ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായി കാണുന്ന പ്രേക്ഷകരും എന്തായാലും ചിരിക്കും. എന്റെ ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാന്‍ ശ്രീനിയ്ക്ക് ധൈര്യം പകര്‍ന്നു. എന്റെ ഉള്ളില്‍ തീ വാരിയിട്ട് ശ്രീനി നാട്ടിലേക്ക് പോയി. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. സിനിമാ വിശേഷങ്ങളൊന്നും വന്നില്ല. ടെന്‍ഷന്‍ കാരണം ഒരിടത്തും ഇരിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാന്‍ നേരം ഓഫീസില്‍ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. തിരികെ എത്തിയപ്പോള്‍ സെഞ്ച്വറി കൊച്ചുമോന് എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായ കാര്യം അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.
Post Your Comments