തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ചിത്രമാണ് മുതല്വന്. അര്ജുന് സര്‍ജ, മനീഷ കൊയ്രാള എന്നിവര്‍ ഒന്നിച്ച ഈ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന് ശങ്കര്‍.
അര്ജുന് പകരം രണ്ടാം ഭാഗത്തില്‍ വിജയ് ആയിരിക്കും നായകനായെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതല്‍വനായി ആദ്യം ശങ്കര്‍ രജനി കാന്തിനെയും വിജയേയും സമീപിച്ചിരുന്നു. എന്നാല്‍ ഇരു താരങ്ങളും അവസരം നിരസിച്ചതോടെ അര്ജ്ജുന് നായകനാകുകയാകുകയാണ്. എന്നാല്‍ ആദ്യ ഭാഗം നിരസിച്ച നായകന് രണ്ടാം ഭാഗത്തില്‍ നായകനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ശങ്കറിന്റെ 2.0 എന്ന ചിത്രത്തിന്റെ പ്രമോഷന് ചടങ്ങില്‍ മുതല്വന് രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കില്‍ ആദ്യം പരിഗണിക്കുക രജനികാന്തിനെയോ കമല്‍ ഹാസനെയോ ആയിരിക്കുമെന്നും കഥയില്‍ ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമെങ്കില്‍ വിജയ്ക്കായിരിക്കും മുന്‍തൂക്കമെന്നും ശങ്കര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാം ഭാഗത്തില്‍ വിജയ് നായകന് ആകുമെന്ന പ്രചാരണം.
Post Your Comments