
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. മമ്മൂട്ടി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉറ്റസുഹൃത്ത് ധര്‍മ്മജന്‍ എത്തിയ സന്തോഷം രസകരമായ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.
‘ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി. ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടയി മമ്മൂക്കയുടെ കമെന്റ് ‘സാധാരണ ഇത്രയൊന്നും ഇല്ല; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന്‍ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍..ധര്‍മജന്‍ പറഞ്ഞു. ‘നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്. പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ.’ പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മജന്റെ വരവ്.
https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2314727642115740/?type=3&theater
Post Your Comments