ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പ്രണയ അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബോളിവുഡ് യുവനടനും നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനുമായ അര്‍ജ്ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് നടി മലൈക അറോറ വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈകയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ അവധിയാഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേയ്ക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
അവധി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച അര്‍ജ്ജുന്‍ എന്റെ ഹൃദയം അവളുടെ പക്കലാണെന്ന്കുറിച്ചു. ലൗ സിമ്പലിന്റെ ആകൃതിയുള്ള ചുവന്ന നിറത്തിലുള്ള ഒരു ബാഗ് കൊണ്ട് മുഖം മറച്ചിരിക്കുന്ന മലൈകയാണ് ചിത്രത്തിലുള്ളത്.
Post Your Comments