മലയാളത്തിന്റെ പ്രിയ കഥാകാരൻ ലോഹിതദാസിന്റെ 10 –ാം ഓർമദിവസമായിരുന്നു ഇന്നലെ. അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി പേരാണ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എല്ലാവര്‍ഷത്തെയും പോലെ ഇക്കുറിയും ലോഹിയുടെ ഓർമദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ എഴുത്തുകാരൻ ജയൻ ശിവപുരം എഴുതിയ ഒരു ചെറിയ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
വീടിനു പിറകിലൂടെ ചുറ്റിനടന്നപ്പോൾ ജയന്റെ കണ്ണിൽ പെട്ട ഒരു ഫിലിം റോളിനെക്കുറിച്ച് ചിത്രം സഹിതം അദ്ദേഹം എഴുതിയ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
”ഇക്കുറിയും പോയി ലോഹിയേട്ടന്റെ വീട്ടിൽ; പത്താം ചരമവാർഷിക ദിനത്തിൽ .
മരണത്തിനു മുമ്പും, ഞങ്ങൾ മാത്രമുള്ള നേരങ്ങളിൽ എത്രയോ സമയം ഒന്നും മിണ്ടാതെ, അകമേ ഉച്ചത്തിൽ സംസാരിക്കാറുണ്ടായിരുന്നു. ഇന്നും അങ്ങനെ തന്നെ. ഒരുപാടു നേരം സംസാരിച്ചു; പുതിയ കാലത്തെപ്പറ്റിയും പുതിയ സിനിമകളെപ്പറ്റിയും.
വീടിനു പിറകിലൂടെ ചുറ്റിനടന്നപ്പോഴാണ് കണ്ടത്; അവസാനം ലോഹിയേട്ടനെയും കുടുംബത്തെയും കടക്കെണിയിൽ പെടുത്തിയ ‘കസ്തൂരിമാൻ’ തമിഴ് ചിത്രത്തിന്റെ പ്രിന്റ്.
ചെളി പടർന്ന ഫിലിം ചുരുളുകൾ .
ഡിജിറ്റലായതിനാൽ ഇനിയുണ്ടാവില്ല ഇത്തരം ശേഷിപ്പുകൾ.
ഓർമകൾ പണ്ടേ ഡിജിറ്റലാണല്ലോ!”
Post Your Comments