മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഹരിഹരന്റെ സംവിധാന സഹായിയായി സിനിമയിലേയ്ക്ക് എത്തിയ ബാബു നാരായണന്‍ ശ്രദ്ധിക്കപ്പെടുന്നത് അനിലുമായുള്ള കൂട്ടുകെട്ടിലൂടെയാണ്. അനില്‍-ബാബു കൂട്ടുകെട്ടില്‍ 24 ഓളം ചിത്രങ്ങല്‍ ഒരുക്കിയിരുന്നു. മാന്ത്രികച്ചെപ്പിലൂടെയാണ് അനില്‍-ബാബു കൂട്ടുകെട്ടിന് തുടക്കമായത്. ഈ സിനിമ ഹിറ്റായി മാറിയതോടെ ഇരുവരുടേയും ഭാഗ്യവും തെളിയുകയായിരുന്നു. സ്ത്രീധനം, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, കുടുംബവിശേഷം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, കളിയൂഞ്ഞാല്‍, രഥോല്‍ത്സവം, മയില്‍പ്പീലിക്കാവ് തുടങ്ങിയ സിനിമകളെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്. പറയാം എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
2004 ല്‍ പറയാം എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ബാബു നാരായണന്‍ നൂറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ 2013 ല്‍ സ്വതന്ത്ര്യ സംവിധായകനായി തിരിച്ചെത്തി. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ മകള്‍ ശ്രവണ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
Post Your Comments