
മലയാള സിനിമയുടെ സൂപ്പര്‍ ഹീറോയായി മാറിയ നടനാണ് യുവനടന്‍ ടൊവീനോ തോമസ്. നടന്റെ പുതിയ ചിത്രം ലൂക്ക തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ താരത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നു.
തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് കാണിക്കാനാണ് ഞാന്‍ വരുന്നത്. കഥാപാത്രത്തിന്റെ കാരക്ടര്‍ സ്‌കെച്ച് കയ്യിലുണ്ടായിരുന്നു. അന്ന് ടൊവിനോയെ നേരിട്ട് പരിചയമില്ല. പരിചയപ്പെടാം എന്ന് കരുതി പോയതാണ്. എനിക്ക് ടൊവിനോയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്തെന്ന് വെച്ചാല്‍ കഠിനാധ്വാനിയാണ്. കഥ പറയാന്‍ വന്നപ്പോള്‍ ഞാന്‍ വിറക് കീറിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ടൊവിനോ മറുപടി നല്‍കിയതോടെ കൂട്ടച്ചിരി. പല സമയത്തും ടൊവിനോ വീട്ടില്‍ പാചകം ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് അരുണ്‍ പറഞ്ഞു. പാത്രം കഴുകുകയും വിറകുവെട്ടുകയും ചെയ്യുന്ന സമയത്താണ് കഥ പറയാന്‍ വരുന്നതെന്ന് സൂരജ് പറഞ്ഞു.
Post Your Comments