കുടുംബാംഗങ്ങളോടൊപ്പം ഹോളിഡേ അടിച്ചുപൊളിക്കാൻ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ? എന്നചോദ്യത്തിനു മറുപടിയായാണ് ആസിഫ് അലി ഒരു സംഭവം പങ്കുവച്ചത്
”കുടുംബാംഗങ്ങളോടൊപ്പം ഹോളിഡേ അടിച്ചുപൊളിക്കാൻ പോയതായിരുന്നു. ഒരു റിസോർട്ടിൽ റൂമൊക്കെയെടുത്ത് ആഘോഷിക്കുന്നതിനിടെ അവിടുത്തെ ഒരു ജീവനക്കാരൻ വന്ന് ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവധിയാഘോഷിക്കാന്‍ വന്നതാണ്, ശബ്ദമുണ്ടാക്കും എന്നു ഞാൻ തിരിച്ചുപറഞ്ഞു. അയാൾ വീണ്ടും ഷോ കാണിച്ചു. അപ്പോൾ ഞാൻ തിരിച്ചു പോയി എന്റെ പേര് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്ക് എന്നു പറഞ്ഞു. അതൊരു ചീപ്പ് ഷോ ആയിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു സംഭവം.”
ആസിഫ് അലി റേഡിയോ മാംഗോക്കു നൽകിയ അഭിമുഖത്തില്‍ പങ്കുവച്ചു. ഏതെങ്കിലും താരങ്ങളോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദുൽഖറിനോടും നിവിനോടും എല്ലാരോടും അസൂയ തോന്നിയിട്ടുണ്ടെന്നും താൻ അഭിനയിക്കാത്ത, ഹിറ്റായ സിനിമകളിലഭിനയിച്ച എല്ലാവരോടും അസൂയ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments